NEWS
സൗദിയിൽ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു
26/05/2025 02:39 PM IST
nila

സൗദിയിലെ ജുബൈലിൽ മലയാളി യുവതി കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശി റുബീന കരിമ്പലങ്ങോട്ട് (35) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. വീടിനുള്ളിലാണ് റുബീനയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
സ്കൂളിൽ നിന്നും മടങ്ങിയെത്തിയ മക്കൾ പലതവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് സമീപവാസികൾ നടത്തിയ അന്വേഷണത്തിലാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ റുബീനയെ കണ്ടെത്തിയത്. ജുബൈലിലെ ഐസിഎഫ് കെഎംസിസി പ്രവർത്തകരുടേയും എസ്എംഎച്ച് അധികൃതരുടേയും നേതൃത്വത്തിൽ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംസ്കാരം പിന്നീട് നാട്ടിൽ.
ഭർത്താവ് അബ്ദുൽ മജീദ് ജുബൈലിലെ എസ്എംഎച്ച് കമ്പനിയിൽ ജോലി ചെയ്യുകയാണ്. മക്കൾ: അംജദ് (ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ), അയാൻ. പിതാവ്: അബൂബക്കർ. മാതാവ്: റംല.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











